Posts

ചിറക്

Image
ഇൻസ്റ്റാഗ്രാമിൽ ഇന്നത്തെ ഫോട്ടോ ചേർത്തു. പക്ഷി നിരീക്ഷണം, വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എന്നിവയാണ് പ്രമേയം. എന്നും ഓരോ ചിത്രം അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് പൂണെ നഗരത്തിലും സമീപ പ്രദേശങ്ങളിലും കാണപ്പെടുന്ന പക്ഷികളുടെ വൈവിധ്യം. ഇന്നത്തെ താരം ടിക്കെൽസ് ബ്ലൂ ഫ്ളൈ കാച്ചർ. പസ്സേറിഫോം വർഗ്ഗത്തിൽ പെട്ട ഒരു കുഞ്ഞു പക്ഷി. പുറം ഭാഗത്ത് നീലയും, അടിയിൽ നേരിയ മഞ്ഞയും ചായം പൂശിയ സുന്ദരൻ. പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിലെയും ബർമയിലെയും കളക്ടർ ആയി ചുമതലയേറ്റിരുന്ന സാമ്യുവൽ റിച്ചാർഡ് ടിക്കെലിൻ്റെ പ്രിയ പത്നിയുടെ ഓർമ്മയ്ക്കായാണത്രെ ഈ കുരുവിക്ക് ആ പേരിട്ടത്.  ഇടയ്ക്കിടക്ക് ഫോൺ തുറന്ന് നോക്കി. ആരെങ്കിലും ലൈക്ക് ചെയ്തിട്ടുണ്ടോ എന്ന്. ഒരു പത്തിരുപത് പേർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. കുഞ്ഞനിയൻ പറഞ്ഞ് തന്ന അടവുകൾ പരമാവധി പയറ്റിയിട്ടും ലൈക്കുകളുടെ എണ്ണം കൂടുന്നില്ല. ദിവസം ഒരു പോസ്റ്റ് വെച്ച്, ഒരേ പ്രമേയത്തിൽ, നല്ല ക്ലാരിറ്റിയോടെ ചേർത്താൽ സംഭവം കത്തിക്കയറും എന്നവൻ ഉറപ്പ് പറയുന്നു.  നോക്കാം..  ഓരോ തവണ ഫോൺ തുറന്ന് നോക്കുമ്പോഴും ആ ചിത്രത്തിൻ്റെ ഭംഗി ആസ്വദിച്ചു. പണ്ട് താമസിച്ചിരു

ജോനഥൻ കണ്ട കാഴ്ച്ച

Image
പണ്ട് റൊമേനിയയിലേക്ക് ഒരു യാത്ര നടത്തുകയുണ്ടായി. അവിടത്തെ ഉൾ നാടുകളിലേക്ക്. അന്ധവിശ്വാസങ്ങളും മാമൂലുകളും കെട്ടി വരിഞ്ഞ ജീവിതങ്ങൾക്കിടയിലേക്ക്. കൊടിയ തണുപ്പാണ്. എൻ്റെ സിരകളെ ഹരം കൊള്ളിക്കുന്ന ബ്ലാക്ക് മെറ്റൽ സംഗീതത്തെ പറ്റിയും, അതിൻ്റെ ഈറ്റില്ലമായ നോർവെയെ പറ്റിയും ഒരു കലാകാരൻ പറഞ്ഞത് ഓർമ്മ വന്നു.  "ആറ് മാസം രാത്രിയാണ് ഇവിടെ. ഇത് പ്രകൃതിയുടെ സംഗീതമാണ്. ഇരുട്ടിലടക്കപ്പെട്ട, തണുത്ത് വിറങ്ങലിച്ച, മരണമടഞ്ഞ പ്രകൃതിയുടെ സംഗീതം. എങ്ങും പൈൻ മരങ്ങൾ തിങ്ങി നിറഞ്ഞ മരവിച്ച കാടുകളിലൂടെ നിർത്താതെ വീശുന്ന കാറ്റിൻ്റെ മുരളൽ മാത്രമാണ് ആറ് മാസത്തേക്ക് ഇവിടെ. ഇവിടെ മനസ്സിൻ്റെ ഇരുണ്ട കോണിൽ നിന്നും ഉയർന്ന് വരുന്ന അലർച്ചകളുടെ സംഗീതം ഉത്ഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ"  നോർവെയിൽ നിന്ന് റൊമേനിയയിലേക്ക് രണ്ടായിരത്തിൽ പരം കിലോ മീറ്ററുകൾ അകലമുണ്ടെങ്കിലും, അവയുടെ ഭൂപ്രകൃതികൾ തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ടെങ്കിലും, റൊമേനിയയിലെ ഞങ്ങൾ പോകുന്ന കാർപ്പേത്ത്യൻ മലനിരകൾ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടി വരുന്നത്, ആ ഇരുളടഞ്ഞ കാടുകൾ തന്നെയാണ്. രണ്ട് എഴുത്തുകാരുടെ കൂടെയാണ് യാത്ര. ഒരാൾ മലയാളിയാണ്. കോട്ടയം

പാതിയുറക്കം

Image
വിയർക്കുന്നുണ്ട്. എഴുന്നേറ്റ് ജനൽ തുറന്നിടാനുള്ള ത്രാണി ഇല്ല. കണ്ണുകൾ അടഞ്ഞു പോകുന്നു. ഉറക്കത്തിനും സ്വബോധത്തിനും ഇടയിലുള്ള മായാലോകത്തേക്ക്. അവിടെ ചിന്നി ചിതറിയ ഓർമ്മകളുടെ ചീളുകൾ ഉണ്ട്. വെട്ടിപ്പിടിക്കാൻ പുറപ്പെട്ട സാമ്രാജ്യങ്ങളുടെ മരീജികയുണ്ട്. ആരോടും പറയാതെ ഉള്ളിൽ ഒളിപ്പിച്ച പേടികളുടെ നിഴലുകൾ ഉണ്ട്. ഇവയെല്ലാം തുന്നിച്ചേർത്ത കൂടാരമാണ് അവിടം. അതിനു പുറത്ത് രാത്രിയാണ്. പക്ഷേ കൂടാരത്തിൻ്റെ വാതിൽ എത്ര തപ്പിയാലും കിട്ടില്ല. അകത്ത് അരണ്ട വെളിച്ചം മാത്രം. പ്രഥമ ദൃശ്യാ ചെറുതെങ്കിലും, പരതും തോറും നീളം കൂടുന്ന, കെട്ടുകൾ രൂപപ്പെടുന്ന അന്ത്യമില്ലാത്ത കീറത്തുണിയുടെ ശീല. അങ്ങനെ ഭീതിയിൽ പരതുമ്പോൾ. തൊണ്ട വരളും. ഒരു തുള്ളി വെള്ളം കിട്ടിയെങ്കിൽ എന്നാശിച്ചു പോകും. പക്ഷേ ഒന്നനങ്ങാൻ പോലുമാകാതെ ശരീരം തളർന്നു പോയിരിക്കും. അപ്പോഴതാ... വലിയൊരു പാഴ്ക്കുണ്ട്. നിന്നിരുന്ന നിലം പിളർന്ന്, അറ്റമില്ലാത്ത ഭൂഗർഭ ഗുഹയായി അത് രൂപപ്പെട്ട് കഴിഞ്ഞു. കണ്ണുകൾ അടഞ്ഞു തുറന്നപ്പോഴതാ.. ബാബു സാറിൻ്റെ ഇംഗ്ലീഷ് ട്യൂഷൺ ക്ലാസ്. അദേഹത്തിൻ്റെ പേര് ബാബു എന്നാണെന്ന് വളരെ കാലം കഴിഞ്ഞാണ് അറിയാൻ കഴിഞ്ഞത്. ഒരു പേരിലെന്തിരിക്കുന്ന

നിലാവ്

Image
പൂർണ്ണതയിലേക്കടുക്കുന്ന ചന്ദ്രൻ.. ചുറ്റും, കേട്ടു മടുത്ത വർണ്ണനയിലെ പാൽ തുളുമ്പിയ പോലെ, അങ്ങിങ്ങായി വെള്ളി മേഘങ്ങൾ.. പിന്നീടൊന്നു നോക്കിയപ്പോൾ വെള്ളയല്ല. മഴ മേഘങ്ങളാണ്. നിലാവെളിച്ചത്തിൽ തിളങ്ങുകയാണവ.  അങ്ങനെ നോക്കിയിരിക്കെ, ചന്ദ്ര ബിംബത്തിനു കുറുകെ പൊടുന്നനെ പേരറിയാത്ത ഏതോ ഒരു പക്ഷി പറന്നകന്നു. ഒരു ക്യാൻവാസ് ചിത്രം പോലെ. ഈ നിമിഷം നിശ്ചലമായിരുന്നെങ്കിൽ .. ഹൈ സ്കൂളിൽ പഠിച്ച പിൻ നിലാവിൽ എന്ന പാഠ ഭാഗം ഓർമ്മ വന്നു. സിന്ധു ടീച്ചറുടെ വാക്കുകൾ ചെവിയിൽ അലയടിച്ചു. "പിൻ നിലാവ് എന്നാൽ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ചന്ദ്രൻ.." പ്രകൃതിയിലെ വശ്യതകളെ കഥാനായകൻ്റെ വിഷാദ മനസ്സിൻ്റെ ബിംബങ്ങളാക്കിയ കഥാകാരനെ വാനോളം പുകഴ്ത്തി. അപ്പോൾ എൻ്റെ മനസ്സിൽ ഉൾത്തിരിഞ്ഞു വന്ന ചിത്രമല്ലേ ഇപ്പോൾ കണ്ടത്? അതേ.. ഇത് തന്നെ. ഇതേ രാത്രിയുടെ തണുപ്പും, ചീവീടിൻ്റെ ഒച്ചയും ഞാൻ അന്നും കേട്ടിരുന്നു.  ഇതിൽ ഏതാണ് ഭൂതകാലം ? ഏതാണ് വർത്തമാനം? അതോ മനുഷ്യന് വളരെ പരിമിതമായ അറിവ് മാത്രമുള്ള സമയ രേഖയിലെ രണ്ട് ബിന്ദുക്കൾ തമ്മിൽ ബന്ധിപ്പിച്ച ഒരു നേർത്ത ചരടിൻെറ പ്രകമ്പനമോ ?

അക്ഷര നഗരം

Image
"ഹും.. 😖 കൊച്ചി എത്തി.." മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരു ഹാസ്യ രംഗമാണ് ഇത്.. മുംബൈയിൽ നിന്ന് കാറിൽ നാട്ടിലേക്ക് യാത്ര തിരിച്ച കഥാപാത്രം, ഉറക്കത്തിനിടയിൽ കേട്ട ദുർഗന്ധം മൂലം കൊച്ചി എത്തി എന്ന് കണ്ണൊന്നു ഉയർത്തുക പോലും ചെയ്യാതെ മനസ്സിലാക്കുന്നു. ഹാസ്യത്തിൽ ഒരു സാമൂഹിക വിമർശനം കൂടി ഇവിടെ കലർന്നിട്ടുണ്ട്. നല്ലൊരു കലാ സൃഷ്ടി സമൂഹത്തിന് നേരെ തിരിച്ച് പിടിച്ച ഒരു കണ്ണാടിയാണ് എന്ന് പഠിച്ചത് ഓർത്തു പോയി. ആ രംഗം കണ്ട് ആളുകൾ പൊട്ടിച്ചിരിക്കാൻ ഉണ്ടായ കാരണവും അത് തന്നെ.  കുട്ടിക്കാലം തൊട്ടേ കൊച്ചി എന്ന് കേട്ടാൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന ചെറു വീടുകളും, അതിന് മുന്നിലൂടെ ഒഴുകുന്ന ഓടകളും, വൈകുന്നേരങ്ങളിൽ വേട്ടയ്ക്കിറങ്ങുന്ന കൊതുകുകളുമാണ് മനസ്സിൽ. ഞാൻ ഏതാനും മണിക്കൂറുകൾ മാത്രം കണ്ടിട്ടുള്ള കൊച്ചി അതായിരുന്നു.  ഏറെ പറഞ്ഞു കേട്ടിട്ടുള്ള മറൈൻ ഡ്രൈവ് പരിസരത്ത് ചെന്നപ്പോഴോ എങ്ങും പായലിൻ്റെയും മത്സ്യത്തിൻ്റെയും ഗന്ധം. അത്രയും ദൃശ്യഭംഗിയുള്ള ആ സ്ഥലത്ത് പത്ത് മിനിറ്റിൽ കൂടുതൽ ഇരിക്കാൻ മനസ്സ് അനുവദിച്ചില്ല. വ്യവസായങ്ങളുടെയും നാവിക സേനയുടെയും, തുറമുഖത്തിൻ്റെയും, തിരക്കേറിയ ജീവിതങ്ങളുടെയ

ജീവി

Image
അതി പുരാതനമായ ഒരു ഭീകര ജീവി. ഭീമാകാരനായ അതിന് ഒരു കുന്നോളം വലിപ്പം വരും. നടക്കുന്ന മാത്രയിൽ നിലം കുലുങ്ങും. ഓരോ കാൽ വെപ്പിലും പ്രകമ്പനങ്ങൾ ഉണ്ടാകും. അമറുന്ന സ്വരത്തിൽ അത് മുക്ക്രയിട്ടപ്പോൾ മരക്കൊമ്പിലിരുന്ന പക്ഷികൾ ചിതറി പറന്നു. നാൽക്കാലിയായ അത് പതിയെ നടന്ന് ഒരു തടാകത്തിൽ വന്ന് വെള്ളം കുടിച്ചു. ചെമ്മരിയാടിൻ്റേത് പോലുള്ള വളഞ്ഞ കൊമ്പുകളുണ്ട് അതിന്. സസ്യാഹാരി ആണെന്ന് തോന്നുന്നു. കൂർത്ത പല്ലുകൾ ഇല്ല. വെള്ളം കുടി കഴിഞ്ഞ അത്, പതിയെ തടാകത്തിൻ്റെ മറു കരയിലേക്ക് നടന്നു. വെള്ളം അതിൻ്റെ കാൽ പാദം മൂടുന്ന അത്രയേ ഉള്ളൂ. ഓരോ കാൽ വെപ്പും വെള്ളത്തിൽ അലയടിച്ച് ഓളങ്ങൾ സൃഷ്ടിച്ചു. വർണ്ണ മത്സ്യങ്ങൾ ദിശയില്ലാതെ നീന്തി. അതിൻ്റെ നടത്തത്തിന് ഒരു താളമുണ്ടായിരുന്നു. മന്ദം മന്ദം തടാകം കടന്ന് അത് മറുകരയിൽ കിടപ്പുറപ്പിച്ചു.  നാല് കാലുകളും മടക്കി, കമിഴ്ന്ന്, തല നിലത്ത് വെച്ച്, ഒരു പശുക്കിടാവിനെ പോലെ അത് കിടന്നു. കിടന്ന് മയക്കമായി, മയക്കം ഉറക്കമായി, ദിവസങ്ങളുടെ ഉറക്കം, മാസങ്ങളുടെ, വർഷങ്ങളുടെ, നൂറ്റാണ്ടുകളുടെ, കാലങ്ങളുടെ ഉറക്കം. ആദ്യമാദ്യം അതിൻ്റെ ശ്വാസം ഉറക്കെ കേൾക്കാമായിരുന്നു, ശരീരം ശ്വാസത്തിന് അനുസരിച്

വേതാളം

Image
ജീവിതത്തിൽ നിന്ന് വിട പറഞ്ഞു പോയ, മരണത്തിന് വേണ്ടാത്ത, നിശ്ചലമായ ഏതോ പാതി വഴിയിൽ നിന്ന് ജന്മം കൊണ്ടവൻ വേതാളം. അവിടെ വെളിച്ചമില്ല, ശബ്ദമില്ല, മണമില്ല, രുചിയില്ല, കാറ്റില്ല, സമയമില്ല. എങ്ങും സിശ്ചലത. എങ്ങും ഇരുട്ട്. സമയത്തിൻ്റേയോ സ്ഥലകാലത്തിൻ്റെയോ, ഉർജ്ജത്തിൻ്റെയോ നിയമങ്ങൾ വിലപ്പോകാത്ത അവിടെ ജന്മത്തിന് എന്ത് പ്രസക്തി? ആയതിനാൽ അവിടെ ജന്മം കൊണ്ടവൻ എന്ന് പറഞ്ഞു കൂടാ. കാലാ കാലങ്ങളായി അവിടെ നില കൊള്ളുന്നവൻ എന്ന് വേണം പറയാൻ. പിന്നീടൊന്ന് ചിന്തിച്ചപ്പോൾ ഇരുട്ടിനേക്കാൽ അവിടം ആലങ്കൃതമാക്കുന്നത് പകലിനും രാത്രിക്കും ഇടയിലുള്ള, അല്ലെങ്കിൽ പാതിരയ്ക്കും പുലർച്ചയ്ക്കും ഇടയിലുള്ള ആ നേരിയ നീല കലർന്ന കാലമാണ്. നാലു ദിക്കിലേക്കും നോക്കെത്താത്ത വിദൂരത. അവിടെ നിന്നും വേതാളത്തിന് ഭൂമിയിൽ വരാം. ജീവനറ്റ ഒരു ശരീരത്തിലൂടെ. സത്ത് നഷ്ടപ്പെട്ട, കേവലം ഇറച്ചിയും എല്ലും തോലും മാത്രമായ, ഉണ്ടാക്കിയ പേരും സമ്പാദ്യവും മനസ്സില്ലാ മനസ്സോടെ ശേഷിക്കുന്നവർക്ക് പങ്കിട്ടെടുക്കാൻ ബാക്കി വെച്ച്, മണ്ണിലേക്ക് ജീർണിക്കാനായി വരുന്ന, വിറങ്ങലിച്ച ഏതൊരു ശരീരത്തിലൂടെയും. ചുടുകാട്ടിലേക്ക് എത്തിയ അത്തരമൊരു ജഡത്തിൽ പ്രവേശിച്ച് വേതാ