വെള്ളാരം കല്ലുകൾ

നീ സൂക്ഷിച്ചു വെക്കുന്ന വെള്ളാരം കല്ലുകളാവണം എനിക്ക്. 
എന്തിനെന്ന് പോലും അറിയാതെ നീ താലോലിക്കുന്ന അവയിലൊന്നാവാൻ കൊതിക്കുന്നു ഞാനിന്ന്. 
ഉണർന്നിരിക്കുന്ന മാത്രയിൽ നീയെന്നെ മുറുകെ പിടിക്കുമെന്നെനിക്കറിയാം..
നീ പോകുന്നിടത്തെല്ലാം എന്നെയും കൊണ്ട് പോകുമെന്നറിയാം..
ഉറങ്ങുതിന് മുമ്പ് ആരും കാണാത്ത വീടിൻ്റെ കോണിൽ നീ എന്നെ ഒളിപ്പിക്കും എന്നെനിക്കറിയാം..
ആരെങ്കിലും എടുത്ത് കളഞ്ഞാലോ.. എന്നെ ഓർത്ത് നീ കരയുമെന്നും എനിക്കറിയാം.. കളങ്കമില്ലാത്ത കരച്ചിൽ..

Comments

Popular posts from this blog

Deja Vu

സ്വപ്നം.. സ്വപ്നം മാത്രം

നിലാവ്